Connect with us

Kerala

പാലക്കാട്ട് കുട്ടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരു കുട്ടി മരിച്ചു

യുവക്ഷേത്ര കോളജിലെ വിദ്യാര്‍ഥിയായ മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

Published

|

Last Updated

പാലക്കാട് |  ആശുപത്രി മാലിന്യം കൊണ്ടുപോകുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി. പാലക്കാട് ജില്ലയിലെ ഒമ്പതാം മൈലിലുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ഥി മരിച്ചു. യുവക്ഷേത്ര കോളജിലെ രണ്ടാംവര്‍ഷ ബി സി എ വിദ്യാര്‍ഥിയും പറക്കുളം സ്വദേശിയുമായ മുഹമ്മദ് ഫര്‍ഹാന്‍ ആണ് മരിച്ചത്. അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രി, സമീപത്തെ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവ ഗുരുതരമായതിനാല്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശവാസിയായ ഒരാള്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ജുമുഅ നിസ്‌കാരം കഴിഞ്ഞ് കോളജിലേക്ക് നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്കാണ് ആശുപത്രി ലോറി ഇടിച്ചുകയറിയത്. ചികിത്സക്കിടെയാണ് മുഹമ്മദ് ഫര്‍ഹാന്‍ മരിച്ചത്.

അമിതവേഗത്തിലെത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. ലോറിയുടെ അമിതവേഗമോ മറ്റ് സാങ്കേതിക കാരണങ്ങളോ അപകടത്തിന് ഇടയാക്കിയിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള എല്ലാ വശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

 

Content Highlights:
A horrifying accident occurred in Palakkad when a speeding lorry rammed into a group of children. One child lost their life immediately, while several others sustained serious injuries in the collision. The injured victims have been rushed to the hospital for urgent medical attention.

 

---- facebook comment plugin here -----

Latest