Connect with us

Kerala

ഒരു മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറയേണ്ടി വരുന്ന സാഹചര്യം ടാറ്റയുടെ ചരിത്രത്തില്‍ ഇതാദ്യം: പി രാജീവ്

ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി ഒരു മുഖ്യമന്ത്രിക്കുണ്ടാകണം

Published

|

Last Updated

തിരുവനന്തപുരം | ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായി തള്ളിപ്പറയേണ്ടി വരുന്ന സാഹചര്യം ടാറ്റയുടെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കുമെന്നും കേരളത്തിന്റെ വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്നും മുന്‍ മന്ത്രി പി രാജീവ്. ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി ഒരു മുഖ്യമന്ത്രിക്കുണ്ടാകണം. മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്നും പി രാജീവ് പറഞ്ഞു.

2025- ജൂലയിയില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായിയും ഒരു ധാരാണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നടപടികളും നടന്നിട്ടുണ്ട്. നാളെ അദ്ദേഹം ഇത് മിഷന്‍ സമുദ്രയുടെ ഭാഗമായി അവതരിപ്പിച്ചേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടാറ്റ സബ്‌സിറ്ററി, ആര്‍ട്ട്‌സണ്‍സ് നിക്ഷേപം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചതാണ്. 2025ലെ ഇന്‍വെസ്റ്റ് കേരളയില്‍ പദ്ധതി അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മിഷന്‍ സമുദ്രയിലെ പദ്ധതിയായി മുഖ്യമന്ത്രി അവതരിപ്പിക്കുന്നു.

 

Content Highlights:
Former Minister P Rajeev strongly criticized the Kerala Chief Minister for falsely claiming credit for projects initiated by the previous government. Rajeev stated that Tata publicly rejecting a Chief Minister’s statement severely damages the state’s credibility. He noted that the Cochin Shipyard-Hyundai MoU and Tata Artson investment were already established during the past tenure.

---- facebook comment plugin here -----

Latest