National
സീനിയര്‍ അധ്യാപകരുടെ പീഡനം; ജൂനിയര്‍ അധ്യാപകന്‍ രണ്ടുമക്കളോടൊപ്പം കാര്‍ പുഴയിലേക്ക് ചാടിച്ചു ജീവനൊടുക്കി
ഹിമായത്ത് നഗറിലെ ജില്ലാ പരിഷത്ത് സ്‌കൂളിലെ അധ്യാപകനായ സുനില്‍ മോറെ(42), മക്കളായ സാറ(12) സുമിത്(8) എന്നിവരാണ് മരിച്ചത്
മുംബൈ | സീനിയര്‍ അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ജൂനിയര്‍ അധ്യാപകന്‍ രണ്ടുമക്കളോടൊപ്പം ജീവനൊടുക്കി. മക്കളോടൊപ്പം കാര്‍ പാലത്തില്‍ നിന്നു ഗോദാവരി നദിയിലേക്ക് ചാടിച്ചാണ് കൂട്ടമരണം.
ഹിമായത്ത് നഗറിലെ ജില്ലാ പരിഷത്ത് സ്‌കൂളിലെ അധ്യാപകനായ സുനില്‍ മോറെ(42), മക്കളായ സാറ(12) സുമിത്(8) എന്നിവരാണ് മരിച്ചത്. പാലത്തില്‍നിന്ന് കൈവരി തകര്‍ത്താണ് കാര്‍ നദിയിലേക്ക് വീണത്. അംദുര-പൂനെഗാവ് റോഡില്‍ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. പാലത്തില്‍ കയറിയ കാര്‍ കൈവരി ഇടിച്ചു തകര്‍ത്ത് ഗോദാവരി നദിയിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു. സുനിലിന്റെ ഭാര്യ വീട്ടിലായിരുന്നു.
സംഭവത്തിന് തൊട്ടുമുന്‍പ് സ്‌കൂളിലെ സീനിയര്‍ അധ്യാപകരുടെ മാനസികപീഡനത്തെക്കുറിച്ച് സുനില്‍ വാട്‌സാപ്പ് സ്റ്റാറ്റസ് പങ്കുവെച്ചിരുന്നതായി പോലീസ് പറഞ്ഞു. മക്കള്‍ക്കൊപ്പം താന്‍ ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്നും സ്റ്റാറ്റസിലുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
Content Highlights:
A 42-year-old school teacher committed suicide along with his two young children by driving their car into the Godavari river in Maharashtra. Before taking the extreme step, the teacher posted a WhatsApp status alleging mental harassment by senior colleagues at his school. The police have launched an investigation into the tragic incident.




