Kerala
ശശി തരൂര്‍ ഹോട്ടലിലെ ലിഫ്റ്റില്‍ കുടുങ്ങി; ഫയര്‍ ഫോഴ്‌സെത്തി പുറത്തിറക്കി
അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ തരൂര്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തിറക്കിയത്.
തിരുവനന്തപുരം | ശശി തരൂര്‍ എം പി തിരുവനന്തപുരത്തെ ഹോട്ടലിലെ ലിഫ്റ്റില്‍ കുടുങ്ങി. ഹോട്ടലിലെ ചില ജീവനക്കാരും ലിഫ്റ്റിനുള്ളില്‍ പെട്ടു. പോലീസും ഫയര്‍ ഫോഴ്‌സുമെത്തി എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കി.
ഇന്ന് വൈകിട്ട് 7.30ഓടെയാണ് സംഭവം. തരൂര്‍ ഹോട്ടലിലെ ഏറ്റവും മുകളിലത്തെ നിലയിലേക്ക് പോകവേ ആറാം നിലയില്‍ എത്തിയപ്പോഴാണ് ലിഫ്റ്റ് നിന്നുപോയത്. അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തിറക്കിയത്.
അമിത ഭാരമാണ് ലിഫ്റ്റ് പ്രവര്‍ത്തന രഹിതമാകാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Content Highlights:
Congress Member of Parliament Shashi Tharoor was trapped inside a hotel elevator following a sudden technical malfunction. Emergency response teams and the local fire force arrived at the venue promptly after receiving information. The rescue crew successfully evacuated the leader safely without any injuries.



