International
ഇറാനിയന്‍ ആക്രമണം: കുവൈത്തിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റില്‍ തീപ്പിടിത്തം; നിരവധി പേര്‍ക്ക് പരുക്ക്
തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അഗ്‌നിശമന സേനാംഗങ്ങള്‍ക്കും ഒരു തൊഴിലാളിക്കും പരുക്കേറ്റിട്ടുണ്ട്.
കുവൈത്ത് സിറ്റി | ഇറാനിയന്‍ ആക്രമണങ്ങളെ തുടര്‍ന്ന് കുവൈത്തിലെ വിവിധ സ്ഥലങ്ങളിലുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അഗ്‌നിശമന സേനാംഗങ്ങള്‍ക്കും ഒരു തൊഴിലാളിക്കും പരുക്കേറ്റിട്ടുണ്ട്. കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതാണ് ഈ വിവരം.
പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി മുതല്‍ ഇറാനില്‍ നിന്നുള്ള നിരവധി മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കാണ് കുവൈത്ത് ഇരയായത്. വൈദ്യുതി, ജല ഡീസലൈനേഷന്‍ പ്ലാന്റിനെ ലക്ഷ്യംവച്ചായിരുന്നു ആക്രമണം.
നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളെയും യു എസ് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാനിയന്‍ ആക്രമണങ്ങളില്‍ കുവൈത്തിലുടനീളം ഒന്നിലധികം തീപ്പിടിത്തങ്ങളുണ്ടായി. ആക്രമണത്തെ തുടര്‍ന്ന് എണ്ണ സംവിധാനങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. വ്യോമാതിര്‍ത്തി അടച്ചുപൂട്ടല്‍, സുപ്രധാന വൈദ്യുതി, ജല ഡീസലൈനേഷന്‍ പ്ലാന്റുകള്‍ താത്ക്കാലികമായി അടച്ചുപൂട്ടല്‍ എന്നിവക്കും ആക്രമണങ്ങള്‍ വഴിവച്ചതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
Content Highlights:
An Iranian attack has caused a massive fire at a vital power and water desalination plant in Kuwait. The incident has resulted in injuries to several individuals at the facility. Emergency services are actively working to control the situation and manage the crisis.



