Kerala
മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ കാന്തപുരം ഉസ്താദിനെ സന്ദര്‍ശിച്ചു
അവശതയനുഭവിക്കുന്ന മനുഷ്യര്‍ക്കായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ആവശ്യകതയും അതിലൂടെയുണ്ടാവുന്ന മാറ്റവും ഉണര്‍വും സംസാരവിഷയമായി.
മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും മര്‍കസില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍
കുന്ദമംഗലം | സംസ്ഥാന സാമൂഹിക നീതി, ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിച്ചു.
ഇന്ന് രാവിലെ 10 ന് കാരന്തൂര്‍ മര്‍കസില്‍ നടന്ന കൂടിക്കാഴ്ച അര മണിക്കൂറിലധികം നീണ്ടു.
സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട, അവശതയനുഭവിക്കുന്ന മനുഷ്യര്‍ക്കായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ആവശ്യകതയും അതിലൂടെയുണ്ടാവുന്ന മാറ്റവും ഉണര്‍വും കൂടിക്കാഴ്ചയില്‍ സംസാരവിഷയമായി. അനാഥാലയങ്ങള്‍, ഭിന്നശേഷി ഉന്നമന കേന്ദ്രം ഉള്‍പ്പെടെ മര്‍കസിന്റെ വിവിധ ക്ഷേമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാന്തപുരം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കൂടിക്കാഴ്ചയില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി സന്നിഹിതനായിരുന്നു.
Content Highlights:
Minister V E Abdul Gafoor visited the prominent scholar Kanthapuram A P Aboobacker Musliyar. The meeting took place at Jamia Markazu Ssaqafathi Ssunniyya and garnered significant public interest. Leaders and representatives from various social and cultural sectors were present during the interaction.


