Connect with us

National

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം; എസ് എഫ് ഐ നേതാക്കളും നിരാഹാര സമരമാരംഭിച്ചു

എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി, ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് എന്നിവരാണ് സമരം തുടങ്ങിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന് പിന്നാലെ എസ് എഫ് ഐ നേതാക്കളും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി, ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് എന്നിവരാണ് സമരം തുടങ്ങിയത്. ഡല്‍ഹി ജന്തര്‍മന്തറിലെ ‘ക്രാന്തി കോര്‍ണര്‍’ ലാണ് സമരം. സോനം വാങ്ചുക്കിനെ പോലീസ് വിട്ടയക്കും വരെ സമരം തുടരുമെന്ന് എസ് എഫ് ഐ നേതാക്കള്‍ വ്യക്തമാക്കി.

നേരത്തെ, ജന്തര്‍ മന്തറിലെ സമരപ്പന്തലില്‍ നിന്ന് സോനം വാങ്ചുക്കിനെ ഡല്‍ഹി പോലീസ് ബലംപ്രയോഗിച്ച് നീക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എസ്എഫ്‌ഐയും അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് നീങ്ങുന്നത്. സമരം തുടരുമെന്ന് എസ്എഫ്‌ഐ നേതൃത്വം അറിയിച്ചു.

‘ഇന്ത്യയുടെ ഭാവി രക്ഷിക്കുന്നതിനായുള്ള സമരമാണിത്. പോലീസ് ഏതൊക്കെ രീതിയില്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ഒരടി പിന്നോട്ട് പോകാന്‍ തയ്യാറല്ല. വിഷയത്തിലെ രാജ്യമാകെ അനിശ്ചിതകാല സമരം ആരംഭിക്കും. യുവജന സംഘടനകളും ബഹുജനങ്ങളും എസ് എഫ് ഐക്കൊപ്പം അണിനിരക്കും.’ ആദര്‍ശ് എം സജി പറഞ്ഞു.

 

Latest