Kerala
യൂത്ത് കോൺഗ്രസ്സ് നേതാവിന് പോലീസ് സ്റ്റേഷനിൽ മർദനമേറ്റത് മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് സണ്ണി ജോസഫ്
പോലീസുകാര്‍ക്കെതിരെ ക്രമിനല്‍ കേസ് എടുക്കണം

തൃശ്ശൂര്‍ | യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് വി എസ് സുജിത്തിന് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ മര്‍ദനമേറ്റ സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും പ്രതികള്‍ മുഖ്യമന്ത്രിയുടെ സംരക്ഷണത്തിലാണെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. സുജിത്തിനെ മര്‍ദിച്ച ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പോലീസുകാര്‍ക്കെതിരെ ക്രമിനല്‍ കേസ് എടുക്കണം. ഈ മാസം പത്തിന് കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു,
2023 നടന്ന മർദനത്തിൻ്റെ ദൃശ്യങ്ങള്‍ ഇന്നലെയായിരുന്നു പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ്സ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡൻ്റാണ് മർദനമേറ്റ സുജിത്ത്. കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു സുജിത്തിന് ക്രൂരമര്‍ദനമേറ്റത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരം സുജിത്തിന് തന്നെയായിരുന്നു ദൃശ്യങ്ങള്‍ ലഭിച്ചത്.