Connect with us

Kozhikode

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഐ ഇ ബി ഐ എജ്യു കോണ്‍ഫറന്‍സ് അസം സംഘടിപ്പിക്കും

മദ്‌റസാ ശാക്തീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി നാല്, അഞ്ച് തിയ്യതികളില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും.

Published

|

Last Updated

കോഴിക്കോട് | അസമിലെ ഇസ്‌ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് അംഗീകൃത മദ്‌റസകളുടെ ശാക്തീകരണത്തിന് അസമില്‍ രണ്ടുദിവസത്തെ കോണ്‍ഫറന്‍സ് നടത്താന്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചു. അസം ഗവണ്‍മെന്റ് അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡിനു കീഴില്‍ നിലവില്‍ 350 മദ്‌റസകളാണ് പ്രവര്‍ത്തിക്കുന്നത്. വ്യവസ്ഥാപിതമായ സിലബസും മൂല്യനിര്‍ണയവും ഇവിടങ്ങളില്‍ നടത്തിവരുന്നു.

മദ്‌റസാ ശാക്തീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി നാല്, അഞ്ച് തിയ്യതികളില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. ഇസ്‌ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡിന്റെ നേതാക്കള്‍ക്ക് പുറമേ മന്ത്രിമാരും എം എല്‍ എമാരും ഉദ്യോഗസ്ഥ പ്രമുഖരും സംബന്ധിക്കും.

കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗം വി പി എം ഫൈസി വില്യാപള്ളി ഉദ്ഘാടനം ചെയ്തു. കെ കെ അഹമദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സാഹിബ്, പ്രൊഫ. കെ എം എ റഹീം സാഹിബ്, സി പി സൈതലവി മാസ്റ്റര്‍, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, അഡ്വ. എ കെ ഇസ്മാഈല്‍ വഫ പങ്കെടുത്തു.