Connect with us

Kerala

ഇസ്‌റാഈലിലെ ഇന്ത്യക്കാര്‍ക്ക് എംബസ്സി മുന്നറിയിപ്പു നല്‍കി

24 മണിക്കൂറും ലഭ്യമായ രണ്ട് ഹെല്‍പ് ലൈന്‍ നമ്പറുകളാണ് എംബസി നല്‍കിയിട്ടുള്ളത്. ഫോണ്‍: +972547520711/ +972543278392.

Published

|

Last Updated

ടെല്‍ അവീവ് | ഇസ്‌റാഈലില്‍ ഇറാന്‍ മൂന്നാം ദിവസവും വ്യോമാക്രമണം കടുപ്പിച്ചിരിക്കെ ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി മുന്നറിയിപ്പു നല്‍കി. കെയര്‍ ഗിവര്‍, നഴ്‌സ്, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, വിവിധ മേഖലയില്‍ ജോലിചെയ്യുന്നവര്‍ തുടങ്ങി ഇസ്‌റൈഈലിലെ ഇന്ത്യന്‍ സമൂഹത്തിനാണ് മുന്നറിയിപ്പ് നല്‍കിയത്.

ഇസ്‌റാഈല്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വ്യോമാതിര്‍ത്തി അടയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണം. അനാവശ്യമായി സഞ്ചരിക്കരുതെന്നും നല്‍കപ്പെട്ടിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സൂക്ഷ്മമായി പാലിക്കണമെന്നും എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. നിരന്തരമായി പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളെ എംബസി നിരീക്ഷിക്കുന്നതായും ഇസ്‌റാഈല്‍ അധികാരികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി വിശദമാക്കി.

ഇന്ത്യക്കാരുടെ സുരക്ഷിതത്വമാണ് എംബസിയുടെ പ്രഥമ പരിഗണനയെന്നും എന്ത് സഹായത്തിനും ബന്ധപ്പെടണമെന്നും സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകളും എംബസി വിശദമാക്കി. 24 മണിക്കൂറും ലഭ്യമായ രണ്ട് ഹെല്‍പ് ലൈന്‍ നമ്പറുകളാണ് എംബസി നല്‍കിയിട്ടുള്ളത്. ഫോണ്‍: +972547520711/ +972543278392.