Connect with us

Achievements

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്സലന്‍സി അവാര്‍ഡ്: കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്‌കൂളിന് ഇത്തവണയും നേട്ടം

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഈ നേട്ടം സ്‌കൂളിനെ തേടിയെത്തുന്നത്.

Published

|

Last Updated

കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്‌കൂളിന് ലഭിച്ച എക്സലന്‍സി അവാര്‍ഡ് സ്‌കൂള്‍ പ്രതിനിധികള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സമര്‍പ്പിക്കുന്നു.

കോഴിക്കോട് | പത്താം തരം പൊതുപരീക്ഷയില്‍ മികച്ച നേട്ടം കരസ്ഥമാക്കിയ മദ്‌റസകള്‍ക്കുള്ള ഇസ്‌ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡിന്റെ എക്സലന്‍സി അവാര്‍ഡ് നേടി കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്‌കൂള്‍. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഈ നേട്ടം സ്‌കൂളിനെ തേടിയെത്തുന്നത്. 2024-25 അധ്യയന വര്‍ഷത്തെ പൊതുപരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയതിലൂടെയാണ് സ്‌കൂളിന് അവാര്‍ഡ് ലഭിച്ചത്. 17 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസുമുണ്ട്.

മുഴുവന്‍ മാര്‍ക്കും നേടിയവര്‍ക്ക് എജ്യുക്കേഷണല്‍ ബോര്‍ഡ് നല്‍കുന്ന പ്രതിഭാ പുരസ്‌കാരത്തിന് ഇ സി ഇസ്സ ഫാത്വിമ, ഇ നജ ഫാത്വിമ, നാഫിയ നസ്റിന്‍, ആഇശ ലുബ്ന എന്നീ വിദ്യാര്‍ഥികള്‍ അര്‍ഹരായി. സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം ഇതേ സ്‌കൂളിലെ മുഹമ്മദ് ബിശ്ര്‍, എം എ ദിയാന മുജ്തബിന്‍, മിന്‍ഹ ഫാത്വിമ കരസ്ഥമാക്കി. മര്‍കസ് ഗ്രൂപ് ഓഫ് സ്‌കൂള്‍സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലുശ്ശേരി, എ ആര്‍ നഗര്‍ സ്‌കൂളുകളും ഇത്തവണ എക്സലന്‍സി അവാര്‍ഡ് നേടിയിട്ടുണ്ട്.

മികച്ച വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സ്‌കൂള്‍ മാനേജ്മെന്റിനെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും മര്‍കസ് ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിനന്ദിച്ചു. എക്സലന്‍സി അവാര്‍ഡ് സ്‌കൂള്‍ പ്രതിനിധികള്‍ ഉസ്താദിന് സമര്‍പ്പിച്ചു. ചടങ്ങില്‍ കെ കെ അബ്ദുല്‍ മഹ്മൂദ്, ജബ്ബാര്‍ സഖാഫി, സിറാജുദ്ദീന്‍ പനങ്ങോട്ടില്‍, നാസര്‍ ഹിശാമി സംബന്ധിച്ചു.

 

Latest