Kerala
സുഗന്ധഗിരി മരം മുറി കേസ് ; ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു
വകുപ്പ് തല അന്വേഷണത്തില്‍ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു
തിരുവനന്തപുരം | വയനാട് സുഗന്ധഗിരി മരം മുറി കേസില്‍ ഡി എഫ് ഒ ഉള്‍പ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടി മരവിപ്പിച്ചു. ഉദ്യോഗസ്ഥരോട് വിശദീകരണം തേടാതെയുള്ള നടപടി കോടതിയില്‍ നിലനില്‍ക്കില്ലെന്ന വാദത്തിലാണ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ വനം മന്ത്രി താത്കാലികമായി മരവിപ്പിച്ചത്.
ഡി എഫ് ഒ എം ഷജ്‌ന കരീം, ഫ്ളയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവരെയായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്.
വകുപ്പ് തല അന്വേഷണത്തില്‍ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്.







