Educational News
സി ബി എസ് ഇക്കൊപ്പം ഹിഫ്ള് പഠനം; മഹ്ഫസതുല്‍ ഖുര്‍ആനില്‍ ഇന്റര്‍വ്യൂ ആരംഭിച്ചു
നോളജ് സിറ്റിയിലെ ഗ്രാന്‍ഡ് ഇന്ത്യന്‍ മസ്ജിദ് ജാമിഉല്‍ ഫുതൂഹിന്റെ ആത്മീയാന്തരീക്ഷത്തില്‍ പഠിക്കാം
നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ഗ്രാന്‍ഡ് ഇന്ത്യന്‍ മസ്ജിദ് ജാമിഉല്‍ ഫുതൂഹിന്റെ ആത്മീയാന്തരീക്ഷത്തില്‍ ഉന്നത നിലവാരമുള്ള സി ബി എസ് ഇ സ്‌കൂള്‍ പഠനത്തോടൊപ്പം ഹിഫ്ളുല്‍ ഖുര്‍ആന്‍ പഠിക്കാന്‍ അവസരമൊരുക്കുന്ന മഹ്ഫസതുല്‍ ഖുര്‍ആനില്‍ ഇന്റര്‍വ്യൂ ആരംഭിച്ചു. ജാമിഉല്‍ ഫുതൂഹ് ഇമാം ഹാഫിള് ഷമീര്‍ അസ്ഹരിയുടെ നേതൃത്വത്തില്‍ ലോകപ്രശസ്ത ഖാരിഉകളുടെയും പണ്ഡിതരുടെയും സെഷനുകള്‍ ഉള്‍പ്പെടുത്തിയാണ് ‘മഹ്ഫളതുല്‍ ഖുര്‍ആന്‍’ എന്ന സ്ഥാപനം ആരംഭിക്കുന്നത്.
പഠിതാക്കള്‍ക്ക് ലോകോത്തര സൗകര്യങ്ങളും ഉന്നത നിലവാരമുള്ള സി ബി എസ് ഇ സ്‌കൂള്‍ പഠനവും ഒരുക്കിയിട്ടുണ്ട്. ഹൈജീനിക് ഭക്ഷണവും മികച്ച താമസ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളിലെ ഖുര്‍ആന്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രാപ്തരാക്കും വിധം ഖുര്‍ആന്‍ പാരായണ ശാസ്ത്രവും മനോഹരമായ പാരായണവും പരിശീലിപ്പിക്കുന്നുണ്ട്.
നിരന്തര മൂല്യനിര്‍ണയ സംവിധാനവും ഖുര്‍ആനിക് ലൈഫ് സ്റ്റൈല്‍ കോച്ചിഗും സ്ഥാപനത്തിന്റെ സവിശേഷതകളാണ്. നാലാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ആദ്യ ബാച്ചിന്റെ പഠനം ജൂണില്‍ ആരംഭിക്കും. ഈ മാസം 31 വരെ നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി +91960 56 66 950 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.







