Connect with us

From the print

വിദ്യാർഥികളിലെ നൈപുണി പരിഗണിക്കണം: ഐ എ എം ഇ

ഉന്നത വിജയം നേടിയ വിദ്യാർഥികളെയും സ്‌കൂളുകളെയും ആദരിച്ചു

Published

|

Last Updated

മലപ്പുറം | സ്റ്റെം വിദ്യാഭ്യാസ രീതി കണക്കിലെടുത്ത് സമർഥരായ വിദ്യാർഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കും വിധം അധ്യാപന രീതി മാറണമെന്ന് ഐ എ എം ഇ മെറിറ്റ് ഈവ് പ്രതിഭാ സംഗമം ആവശ്യപ്പെട്ടു. ഐഡിയൽ അസ്സോസിയേഷൻ ഫോർ മൈനോറിറ്റി എജ്യുക്കേഷൻ (ഐ എ എം ഇ) സി ബി എസ് ഇ, എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ്, ഉന്നത വിജയം നേടിയ വിദ്യാർഥികളെയും നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളെയും മേൽ മുറി മഅ്ദിൻ പബ്ലിക് സ്‌കൂളിൽ നടന്ന മെറിറ്റ് ഈവ് ചടങ്ങിൽ ആദരിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലെ സ്‌കൂളുകളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്ത പരിപാടി മലപ്പുറം മുനിസിപൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സയ്യിദ് അഹ്്മദ് കബീർ അൽ ബുഖാരി അദനി പ്രാർഥന നടത്തി.

അക്കാദമിക് സെക്രട്ടറി നൗഫൽ കോഡൂർ മോട്ടിവേഷനൽ ടോക്ക് അവതരിപ്പിച്ചു. സൈതലവി സഅദി, ദുൽഫുക്കാർ അലി സഖാഫി, അബ്ദുർറഹ്്മാൻ, സയ്യിദ് നൂറുൽ അമീൻ, എക്‌സിക്യുട്ടീവ് ഡയറക്ടർ അഫ്‌സൽ കൊളാരി, സൈതലവിക്കോയ സംസാരിച്ചു.
വിദ്യാർഥികൾക്ക് അക്കാദമിക് പ്രോജക്ട് ഹെഡ് മസ്്ഊദ് മംഗലാപുരം, മഅ്ദിൻ പ്രിൻസിപ്പൽ സൈതലവിക്കോയ, സുബൈർ സഫ മാട്ടൂൽ, യു ടി എം ശമീർ കെംസ് മഞ്ചേരി സ്‌നേഹോപഹാരങ്ങൾ സമ്മാനിച്ചു. സ്‌കൂളുകളെയും മാനേജ്‌മെന്റ്അധ്യാപക സമിതി അംഗങ്ങളെയും സംസ്ഥാന സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു.

Latest