National
ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപോര്‍ട്ടില്‍ ഇന്ത്യ 131ാം സ്ഥാനത്ത്
സാമ്പത്തിക പങ്കാളിത്തം, വിദ്യാഭ്യാസ നേട്ടം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയ ശാക്തീകരണം എന്നീ നാല് പ്രധാന മാനങ്ങളിലുള്ള ലിംഗസമത്വത്തെയാണ് ഗ്ലോബല്‍ ജന്‍ഡര്‍ ഗ്യാപ് സൂചിക അളക്കുന്നത്

ന്യൂഡല്‍ഹി | വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഈ വര്‍ഷത്തെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ രണ്ട് സ്ഥാനം താഴ്ന്ന് ഇന്ത്യ 131ാം സ്ഥാനത്തെത്തി. റിപോര്‍ര്‍ട്ട് പ്രകാരം 64.1% തുല്യതാ സ്‌കോറുമായി ദക്ഷിണേഷ്യയിലെ ഏറ്റവും താഴ്ന്ന റാങ്കുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
സാമ്പത്തിക പങ്കാളിത്തം, വിദ്യാഭ്യാസ നേട്ടം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയ ശാക്തീകരണം എന്നീ നാല് പ്രധാന മാനങ്ങളിലുള്ള ലിംഗസമത്വത്തെയാണ് ഗ്ലോബല്‍ ജന്‍ഡര്‍ ഗ്യാപ് സൂചിക അളക്കുന്നത്. തൊഴില്‍ സേന പങ്കാളിത്ത നിരക്കിലെ സ്‌കോറുകള്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ (45.9%) തുടര്‍ന്നു. ഇന്ത്യ ഇതുവരെ നേടിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
വിദ്യാഭ്യാസ നേട്ടത്തില്‍ ഇന്ത്യ 97.1% സ്‌കോര്‍ നേടിയതായി റിപ്പോര്‍ട്ട് പറയുന്നു. ഇത് സാക്ഷരതയിലും ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിലും സ്ത്രീകളുടെ വിഹിതത്തിലെ പോസിറ്റീവ് മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നു.