Connect with us

Ongoing News

ആര്‍ സി ബി വിക്ടറി പരേഡിനിടെ തിക്കും തിരക്കും; 11 പേര്‍ മരിച്ചു

അമ്പതിലധികം പേര്‍ക്ക് പരുക്കേറ്റു. സ്ഥലത്ത് ഉണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ച.

Published

|

Last Updated

ബെംഗളൂരു | ഐ പി എല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കും തിരക്കും. സംഭവത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 11 പേര്‍ മരിച്ചു. പതിനാലുകാരി ദിവ്യാംശിയാണ് മരിച്ച കുട്ടിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അമ്പതിലധികം പേര്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. പരുക്കേറ്റവരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

വിരാട് കോലിയെയും സംഘത്തിനു അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നതിനായി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിനു മുമ്പില്‍ ആരാധകര്‍ തടിച്ചുകൂടിയതിനിടെയാണ് ഉന്തും തള്ളുമുണ്ടായത്. അഭൂതപൂര്‍വമായ ജനസാഗരമാണ് സ്റ്റേഡിയത്തിനു സമീപം രൂപപ്പെട്ടത്.

വിധാന്‍ സൗധയില്‍ നിന്ന് ആരംഭിച്ച് ചിന്നസ്വാമി സ്റ്റേഡിയം വരെയായിരുന്നു പരേഡ്.

 

 

Latest