Kerala
സ്കൂൾ സമയ മാറ്റം പുനഃപരിശോധിക്കണം; കേരള മുസ്‌ലിം ജമാഅത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകി
ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട മുസ്‌ലിം വിദ്യാർത്ഥികളുടെ വളരെ ചുരുങ്ങിയ മതപഠന സമയം അപഹരിക്കപ്പെടും

കോഴിക്കോട് | നിലവിലെ സ്‌കൂൾ സമയം മാറ്റിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി കേരള മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.
കലാലയങ്ങളിൽ ലഹരിയും വയലൻസും അധാർമികതയും പെരുകുന്ന കാലത്ത് സനാതന മൂല്യങ്ങൾ പഠിക്കാനുള്ള ഒരവസരവും നഷ്ടപ്പെടുത്താതിരിക്കുകയാണ് വേണ്ടത്. പുതിയ സമയക്രമമനുസരിച്ച് ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട മുസ്‌ലിം വിദ്യാർത്ഥികളുടെ വളരെ ചുരുങ്ങിയ മതപഠന സമയം അപഹരിക്കപ്പെടുകയാണ് . സ്‌കൂളുകളിൽ പഠന സമയം വർധിപ്പിക്കുന്നതിന് അവധി ദിനങ്ങൾ കുറക്കുകയും കൂടുതൽ ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയും പരിഹാരം കാണാവുന്നതാണ്. ഇത്തരം തീരുമാനങ്ങളെടുക്കുമ്പോൾ ബന്ധപ്പെട്ട സംഘടനകളുമായി ചർച്ച ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു