Connect with us

Kerala

നവോദയ സ്‌കൂളില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

ആറാട്ടുപുഴ സ്വദേശിനി നേഹയാണ് മരിച്ചത്

Published

|

Last Updated

ആലപ്പുഴ | ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുപുഴ സ്വദേശിനി നേഹയാണ് മരിച്ചത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാന്നാര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യാക്കുറിപ്പുണ്ടെന്നുള്ള സൂചനയും ലഭിക്കുന്നുണ്ട്. നേരത്തെ റാഗിങ് വിഷയള്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും മരണ കാരണം അതല്ലെന്നാണ് പൊലീസ് പറയുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

 

---- facebook comment plugin here -----

Latest