Connect with us

Kerala

കപ്പലപകടം: 9,531 കോടി രൂപ കെട്ടിവെക്കാനാകില്ലെന്ന് എം എസ് സി; എത്ര നല്‍കാനാകുമെന്ന് അറിയിക്കൂവെന്ന് ഹൈക്കോടതി

അകിറ്റെറ്റ 2 കപ്പലിന്റെ അറസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യം തള്ളി

Published

|

Last Updated

കൊച്ചി | എം എസ് സി എല്‍സ- 3 കപ്പല്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്ത് തീപ്പിടിച്ച് അപകടത്തില്‍ സംഭവത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് കമ്പനി. 9,531 കോടി രൂപ കെട്ടിവെക്കാനാകില്ലെന്നാണ് എം എസ് സി കമ്പനി അറിയിച്ചത്. എന്നാല്‍ കെട്ടിവക്കാനാകുന്ന തുക എത്രയെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. കമ്പനിയുടെ മറ്റൊരു കപ്പലായ അകിറ്റെറ്റ 2 വിന്റെ അറസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

സമുദ്ര പരിസ്ഥിതിക്ക് മലിനീകരണം സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നത് വരെ ഹൈക്കോടതി കമ്പനിയുടെ മറ്റൊരു കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. നഷ്ടപരിഹാരം സംബന്ധിച്ച കമ്പനിയുടെ മറുപടി ലഭിച്ച ശേഷം അറസ്റ്റ് ഒഴിവാക്കുന്നത് പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.

മെഡിറ്ററേനീയന്‍ ഷിപ്പ് കമ്പനിക്കെതിരെ 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു.

Latest