Connect with us

Kerala

എല്‍ ഡി എഫ് കൂടുതല്‍ സീറ്റ് നല്‍കിയില്ല; വി സുരേന്ദ്രന്‍ പിള്ള ആര്‍ ജെ ഡി വിട്ടു

തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാനാണ് സുരേന്ദ്രന്‍ പിള്ളയുടെ രാജി എന്നാണ് സൂചന.

Published

|

Last Updated

തിരുവനന്തപുരം  | ആര്‍ജെഡിയുടെ സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ വി സുരേന്ദ്രന്‍ പിള്ള പാര്‍ട്ടി വിട്ടു. കൂടുതല്‍ സീറ്റ് നല്‍കാമെന്ന് എല്‍ഡിഎഫ് വാഗ്ദാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.പുനലൂരില്‍ നിന്നും തിരുവനന്തപുരത്തുനിന്നും എംഎല്‍എ ആകുകയും മന്ത്രിയാവുകയും ചെയ്തിട്ടുണ്ട് സുരേന്ദ്രന്‍ പിള്ള.

നിലവില്‍ മൂന്ന് മണ്ഡലങ്ങള്‍ മാത്രമേ ആര്‍ജെഡിക്ക് അനുവദിച്ചിട്ടുള്ളൂ. മൂന്നു മണ്ഡലങ്ങള്‍ മാത്രമായാല്‍ പുറത്തുനിന്ന് പിന്തുണച്ചാല്‍ മതി എന്നായിരുന്നു സംസ്ഥാന നേതൃത്വത്തില്‍ ആദ്യമുണ്ടായ ധാരണ. ഇത് ലംഘിച്ചതിനാലാണ് താന്‍ രാജിവച്ചതെന്ന് സുരേന്ദ്രന്‍ ഉള്ള പറഞ്ഞു.തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാനാണ് സുരേന്ദ്രന്‍ പിള്ളയുടെ രാജി എന്നാണ് സൂചന. ബിജെപി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.

മത്സരിക്കുന്ന കാര്യം ഇനിയാണ് ആലോചിക്കേണ്ടത്. തിരുവനന്തപുരം മണ്ഡലത്തില്‍ വ്യക്തിബന്ധങ്ങളുണ്ട്. ഇടതുമുന്നണിയുമായി ബന്ധമില്ല. ആര്‍ജെഡി വിട്ടവരുടെ കണ്‍വെന്‍ഷന്‍ ഉടനെ ഉണ്ടാകും. മത്സരരംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പ് പറയാനാകില്ല. ആലോചിച്ച് തീരുമാനമെടുക്കുമെന്നും രാജിക്ക് ശേഷം സുരേന്ദ്രന്‍ പിള്ള പറഞ്ഞു

 

Latest