Connect with us

Kerala

സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റത്തിന് സാധ്യതയില്ല; സുധാകരന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തീര്‍പ്പാക്കിയ ഒരു സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റം വരുമെന്ന് താന്‍ കരുതുന്നില്ലെന്നും സുധാകരന്റെ പേര് പരാമര്‍ശിക്കാതെ രാജ്മോഹന്‍ ഉണ്ണിത്താന്‍

Published

|

Last Updated

ന്യൂഡല്‍ഹി |  സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കണ്ണൂരില്‍ കെ സുധാകരനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയേക്കും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അഭ്യൂഹം മാത്രമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ . കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തീര്‍പ്പാക്കിയ ഒരു സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റം വരുമെന്ന് താന്‍ കരുതുന്നില്ലെന്നും സുധാകരന്റെ പേര് പരാമര്‍ശിക്കാതെ രാജ്മോഹന്‍ ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അന്തിമമാക്കിയ ഒരു പട്ടികയില്‍ മാറ്റം വരുത്തണമെങ്കില്‍ ഒരുപാട് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. നേതാക്കന്മാര്‍ അനുമതി വാങ്ങേണ്ടതായി വരും. വളരെ കാലത്തെ പാമ്പര്യമുള്ള ആള്‍ എന്ന നിലയില്‍ അത്തരത്തിലുള്ള ഒരു സാധ്യത ഞാന്‍ കാണുന്നില്ല. രാഷ്ട്രീയം സാധ്യതകളുടെ ഒരു കലയായത് കൊണ്ട് എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പക്ഷേ എന്തെങ്കിലും സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. മാധ്യമങ്ങള്‍ കൊടുക്കുന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പാസാക്കിയ പട്ടിക ഞങ്ങള്‍ ആരും കണ്ടിട്ടില്ല. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. കോണ്‍ഗ്രസിന്റെ പരമോന്നത നേതാവ് പ്രസിഡന്റ് ആണ്. അദ്ദേഹത്തിന്റെ മുന്നിലിരിക്കുന്ന വിഷയത്തില്‍ എന്തെങ്കിലും ആധികാരികമായി പറയാന്‍ താന്‍ ആളല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു

---- facebook comment plugin here -----

Latest