National
ഉത്തർപ്രദേശിൽ അധ്യാപികയ്‌ക്കെതിരെ വിദ്യാര്‍ഥിയുടെ അതിക്രമം; ചുണ്ട് കടിച്ചു മുറിച്ചു
വിദ്യാർത്ഥിയുടെ മോശം പെരുമാറ്റം അധ്യാപിക ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശാരീരികമായി അതിക്രമം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി
ലഖ്‌നൗ | ഉത്തർപ്രദേശിൽ അധ്യാപികയ്ക്ക് നേരെ വിദ്യാര്‍ഥിയുടെ ക്രൂരമായ അതിക്രമം. വിദ്യാര്‍ഥി അധ്യാപികയുടെ ചുണ്ട് കടിച്ചു മുറിച്ചു. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. വിദ്യാര്‍ഥിയുടെ മോശം പെരുമാറ്റം അധ്യാപിക ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശാരീരികമായി അതിക്രമം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തിൽ അധ്യാപികയ്ക്ക് ഗുരുതര പരുക്കേറ്റു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
---- facebook comment plugin here -----



