Connect with us

National

ദേശീയ പാതകളിലെ ടോള്‍ പിരിവ്; പരാതികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന

2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ രാജ്യത്താകമാനം 1,60,430 പരാതികളാണ് ലഭിച്ചതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ജയറാം ഗഡ്കരി.

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ പാതകളില്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയെന്ന് കേന്ദ്രമന്ത്രി. 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ രാജ്യത്താകമാനം 1,60,430 പരാതികളാണ് ലഭിച്ചതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ജയറാം ഗഡ്കരി, ആന്റോ ആന്റണി എം പിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കി.

2023ല്‍ ലഭിച്ച പരാതികളുടെ എണ്ണം 19,242 ആയിരുന്നു. എന്നാല്‍ 2024ല്‍ ഇത് 54,343 ആയി ഉയര്‍ന്നു. 2025 ആയപ്പോഴേക്കും പരാതികളുടെ എണ്ണം 86,845 ആയി. ഇക്കാലയളവില്‍ കേരളത്തില്‍ ലഭിച്ച പരാതികളുടെ എണ്ണം യഥാക്രമം 55, 215, 364 ആണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ടോള്‍ പ്ലാസകള്‍ ഉള്ള സംസ്ഥാനം രാജസ്ഥാനാണ്-174. ഏറ്റവും കുറവുള്ള സംസ്ഥാനം ഗോവയും-ഒന്ന്. കേരളത്തില്‍ എട്ടു ടോള്‍ പ്ലാസകളാണുള്ളത്. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ 24 ടോള്‍ പ്ലാസകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

 

Latest