Kerala
ഫുട്‌ബോള്‍ പരിശീലനത്തിന് വിടാത്തതില്‍ മനംനൊന്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി
കുളിക്കാന്‍ കയറിയ വിശ്വജിത്ത് പുറത്തിറങ്ങാന്‍ വൈകിയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുളിമുറിയുടെ വാതില്‍ പൊളിച്ചു നോക്കിയപ്പോള്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
പാലക്കാട്| ഫുട്‌ബോള്‍ പരിശീലനത്തിന് വിടാത്തതില്‍ മനംനൊന്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു. എലപ്പുള്ളി പോക്കാന്തോട് സ്വദേശി ശിവപ്രസാദിന്റെയും സജിതയുടെയും മകന്‍ വിശ്വജിത്ത് (13) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കുളിക്കാന്‍ കയറിയ വിശ്വജിത്ത് പുറത്തിറങ്ങാന്‍ വൈകിയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുളിമുറിയുടെ വാതില്‍ പൊളിച്ചു നോക്കിയപ്പോള്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കസബ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)


