Connect with us

snowstorm

അമേരിക്കയില്‍ അതിശക്തമായ ഹിമ കൊടുങ്കാറ്റ്

നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെയൊരു ഹിമപാതവും കൊടുങ്കാറ്റുമുണ്ടാകുന്നത്.

Published

|

Last Updated

മസാച്യുസെറ്റ്‌സ് | അമേരിക്കയുടെ കിഴക്കന്‍ തീര മേഖലയില്‍ അതിശക്തമായ ഹിമ കൊടുങ്കാറ്റ്. വന്‍ ഹിമപാതത്താല്‍ മൂടിയിരിക്കുകയാണ് മേഖല. നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെയൊരു ഹിമപാതവും കൊടുങ്കാറ്റുമുണ്ടാകുന്നത്.

ചില മേഖലകളില്‍ ശക്തമായ ഹിമപാതത്തിനും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങള്‍ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചരിത്രത്തിലെ തന്നെ ശക്തമായ ഹിമപാതമാണ് ചില പ്രദേശങ്ങളിലുണ്ടാകുകയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

മസാച്യുസെറ്റ്‌സില്‍ ശനിയാഴ്ച രാവിലെ മുതല്‍ 80,000 വീടുകളില്‍ വൈദ്യുതിയില്ല. ബോസ്റ്റണില്‍ രണ്ട് അടി ഉയരത്തില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. നിലവിലെ റെക്കോര്‍ഡ് 2003ലെ 27.6 ഇഞ്ച് ഉയരത്തിലുള്ളതായിരുന്നു. കാലാവസ്ഥാ പ്രശ്‌നം കാരണം 5,000 യു എസ് വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.