Connect with us

Kerala

കുട്ടികളെ മന്ത്രവാദം പോലുള്ള കര്‍മങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ അതിശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.

Published

|

Last Updated

തിരുവനന്തപുരം | കുട്ടികളെ മന്ത്രവാദം പോലുള്ള കര്‍മങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തു വരണമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയില്‍ വാസന്തി മഠത്തിലാണു കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയത്. മഠം ഉടമയായ സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍നടപടികള്‍. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെയാണ ്ഇവിടെ മന്ത്രവാദത്തിന് എത്തിച്ചിരുന്നത്.
വര്‍ഷങ്ങളായി ഈ കേന്ദ്രം പ്രവര്‍ത്തിച്ചു വരികയാണ്. പ്രാദേശികവും അല്ലാതെയും ഇവിടേക്ക് കുട്ടികളെ കൊണ്ടുവന്നിരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട പൂജകളാണ് ഇവിടെ നടന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മന്ത്രവാദ കേന്ദ്രത്തിനെതിരെ യുവജന പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പോലീസ് ഇടപെട്ടു നടപടി സ്വീകരിച്ചത്.

Latest