Connect with us

Covid Lockdown

ഇന്ന് കർശന നിയന്ത്രണം; അറിയാം ഇളവുകളും നിയന്ത്രണങ്ങളും

പരീക്ഷകൾക്ക് മാറ്റമില്ല. സ്വകാര്യ ചടങ്ങുകളിൽ 20 പേർ മാത്രം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു .ഇന്ന് അത്യാവശ്യ യാത്രകൾക്ക് അനുമതിയുണ്ടെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കരുതണം. ഹോട്ടലുകളും അവശ്യ വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങളും രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം.

നേരത്തേ പ്രഖ്യാപിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. ആരാധനാലയങ്ങളിലടക്കം ആൾക്കൂട്ടം അനുവദിക്കില്ല. അവശ്യ സർവീസ് മാത്രമേ കെ എസ് ആർ ടി സി നടത്തുകയുള്ളൂ. ഇന്ന് രാത്രി 12 വരെയാണ് നിയന്ത്രണം. അടുത്ത ഞായറാഴ്ചയും നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.

പഴം, പച്ചക്കറി, പലചരക്ക്, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ തുറക്കാം.

ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്ന് ഭക്ഷണം കഴിക്കാനാകില്ല. പാഴ്‌സൽ വിതരണവും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ.

നേരത്തേ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അഡ്മിറ്റ് കാർഡോ തിരിച്ചറിയൽ കാർഡോ ഹാൾ ടിക്കറ്റോ കൈവശം വെച്ച് യാത്ര ചെയ്യാം.

ദീർഘദൂര ബസ്, ട്രെയിൻ സർവീസ് ഉണ്ടാകും. ട്രെയിൻ, വിമാന യാത്രക്കാർക്ക് സ്വകാര്യ വാഹനം ഉപയോഗിക്കാം.

പ്രധാന റൂട്ടുകൾ, ആശുപത്രികൾ, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണം അനുസരിച്ച് കെ എസ് ആർ ടി സി സർവീസ് നടത്തും.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിലുൾപ്പെട്ടതുമായ കേന്ദ്ര, സംസ്ഥാന, അർധ സർക്കാർ സ്ഥാപനങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ, ടെലികോം–ഇന്റർനെറ്റ് കമ്പനികൾ, മാധ്യമ സ്ഥാപനങ്ങൾ, അടിയന്തര സേവനത്തിന് സഞ്ചരിക്കുന്ന വർക്‌ഷോപ്പ് ജീവനക്കാർ എന്നിവക്ക് നിയന്ത്രണം ബാധകമല്ല.

സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് കരുതണം.

ഡിസ്‌പെൻസറികൾ, മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ, മെഡിക്കൽ സാധന സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ, നഴ്‌സിംഗ് ഹോമുകൾ, ആംബുലൻസ് സർവീസുകൾ എന്നിവയിലെ ജീവനക്കാർക്കും യാത്രാനുമതിയുണ്ട്.

സി എൻ ജി, എൽ പി ജി, എൽ എൻ ജി നീക്കവുമായി ബന്ധപ്പെട്ട ഗതാഗതത്തിന് അനുമതിയുണ്ട്
രോഗികൾ, കൂട്ടിരിപ്പുകാർ, വാക്‌സീനെടുക്കാൻ പോകുന്നവർ, മുൻകൂട്ടി ബുക്ക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവർ ഇവർക്കെല്ലാം കൃത്യമായ രേഖകളുണ്ടങ്കിൽ യാത്ര അനുവദിക്കും.
മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ചടങ്ങുകൾ ഇരുപത് പേരെ വെച്ച് നടത്താം.

ബാർ, ബിവറേജസ് ഔട്‌ലെറ്റുകൾ തുടങ്ങി മദ്യശാലകളെല്ലാം അടഞ്ഞുകിടക്കുമെങ്കിലും കള്ള് ഷാപ്പുകൾക്ക് നിയന്ത്രണം ബാധകമല്ല.

Latest