Stray dog attack
ഇടുക്കിയില്‍ വയോധികക്ക് നേരെ തെരുവ് നായ ആക്രമണം
കടിയേറ്റ് കൈക്കും നടുവിനും ഗുരുതര പരുക്ക്

കട്ടപ്പന| ഇടുക്കിയില്‍ തെരുവ് നായ ആക്രമണത്തില്‍ വയോധികക്ക് ഗുരുതര പരുക്ക്. കട്ടപ്പന നിര്‍മല സിറ്റി സ്വദേശി ലളിത സോമനാണ് കടിയേറ്റത്. രാവിലെ കട്ടപ്പനയിലെ വ്യാപാര സ്ഥാപനം തുറക്കാനായി പോകുന്നതിനിടെയാണ് ലളിത സോമന് കടിയേറ്റത്. നടന്നു പോകുകയായിരുന്ന നിര്‍മലയെ പിന്നാലെയെത്തിയ നായ മുതുകിന് കടിച്ച് വീഴ്ത്തുകയായിരുന്നു.
നിലത്ത് വീണ ഇവരുടെ കൈപ്പത്തിയും നായ കടിച്ചു കീറി. നടുവിനേറ്റ കടിയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. അലര്‍ച്ച കേട്ടെത്തിയ മകനാണ് വയോധികയെ രക്ഷപ്പെടുത്തിയത്. ലളിത കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----