Connect with us

Kerala

സ​ന്ദ​ർ​ശ​ക പാ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ത​ട​ഞ്ഞു; നാ​ലം​ഗ സം​ഘം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മര്‍ദ്ദിച്ചു

മര്‍ദനത്തിന് പിന്നാലെ മെഡിക്കല്‍ കോളജ് വളപ്പിലെ പോലീസ് ഔട്ട്പോസ്റ്റിന്റെ വാതിലുകളും ഇവര്‍ അടിച്ചുതകര്‍ത്തു.

Published

|

Last Updated

കണ്ണൂര്‍| സന്ദര്‍ശക പാസ് ഇല്ലാതെ രോഗിയെ കാണാന്‍ എത്തിയ യുവാക്കള്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചു. പാസ് ഇല്ലാത്തതിനാല്‍ ഇവരെ തടഞ്ഞതോടെയാണ് തര്‍ക്കമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 1.45ഓടെ കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലാണ് സംഭവം.

സെക്യൂരിറ്റി ജീവനക്കാരന്‍ കജേഷ് കുമാറിനെ സംഘം വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന് പിന്നാലെ മെഡിക്കല്‍ കോളജ് വളപ്പിലെ പോലീസ് ഔട്ട്പോസ്റ്റിന്റെ വാതിലുകളും ഇവര്‍ അടിച്ചുതകര്‍ത്തു. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുടിക്കാനം സ്വദേശികളായ ഷിന്റോ ബേബി തോമസ്, സാം ഉലഹന്നാന്‍ എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി. മര്‍ദനമേറ്റ കുഞ്ഞിമംഗലം സ്വദേശി കജേഷ് കുമാര്‍ ചികിത്സതേടി.

Latest