Connect with us

National

നരേന്ദ്ര മോദി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; എന്ത് പറയും?

മോദി സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് വ്യക്തതയില്ല

Published

|

Last Updated

ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടരയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. മോദി സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് വ്യക്തതയില്ല. ലോക്‌സഭയില്‍ വനിത സംവരണ ബില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

കോണ്‍ഗ്രസും ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും അടങ്ങുന്ന പ്രതിപക്ഷം വനിത സംവരണത്തെ പരാജയപ്പെടുത്തി എന്ന പ്രചാരണമാണ് ബിജെപി നടത്തുന്നത്. ഇന്നലെ ലോക്‌സഭയില്‍ 528 പേര്‍ വോട്ട് ചെയ്തതില്‍ 298 പേര്‍ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. 230 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 54 വോട്ടുകളുടെ കുറവിലാണ് ബില്ല് പരാജയപ്പെട്ടത്. ആദ്യമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു ഭരണഘടന ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെടുന്നത്.