International
കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി; ആഹ്ലാദാരവം മുഴക്കി ജനക്കൂട്ടം
കോടതി ഉത്തരവിനു പിന്നാലെയാണ് നടപടി.
വാഷിങ്ടണ്‍ | യു എസില്‍ കെന്നഡി സെന്ററിന്റെ നെയിംബോര്‍ഡില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നീക്കി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ട്രംപ് സര്‍ക്കാര്‍ കെന്നഡി സെന്ററിന്റെ പേര് ‘ദ ഡൊണാള്‍ഡ് ജെ ട്രംപ് ആന്‍ഡ് ജോണ്‍ എഫ് കെന്നഡി മെമോറിയല്‍ സെന്റര്‍ ഫോര്‍ ദ പെര്‍ഫോമിങ് ആര്‍ട്സ്’ എന്നാക്കി നാമകരണം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ട്രംപിന്റെ പേര് നീക്കം ചെയ്തത്.
ട്രംപിന്റെ പേര് ചേര്‍ത്തത് നിയമവിരുദ്ധമാണെന്നും നീക്കം ചെയ്യണമെന്നും ഡിസ്ട്രിക്റ്റ് ജഡ്ജി ക്രിസ്റ്റഫര്‍ കൂപ്പര്‍ മേയില്‍ ഉത്തരവിട്ടിരുന്നു. ഡെമോക്രാറ്റ് പ്രതിനിധി സഭാംഗം ജോയ്‌സ് ബീറ്റിയുടെ ഹരജിയിലായിരുന്നു ഉത്തരവ്. ഇതിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പേര് നീക്കിയത്.
സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് വലിയൊരു ജനക്കൂട്ടം ഇവിടെ എത്തിയിരുന്നു. ട്രംപിനെതിരെ ഇവര്‍ മുദ്രാവാക്യം മുഴക്കി.
Listen as people cheer “take it down” as workers prepare to take Trump’s name off the Kennedy Center. pic.twitter.com/JbWY8Gs5iY
— Ed Krassenstein (@EdKrassen) June 13, 2026







