National
ആവശ്യത്തിന് ട്രെയിന്‍ സൗകര്യമില്ല; പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടെ അക്രമം
ട്രെയിനുകള്‍ തടഞ്ഞ ആള്‍ക്കൂട്ടം സ്റ്റേഷന്‍ പരിസരത്ത് കല്ലേറ് നടത്തുകയും പൊതുമുതലുകള്‍ നശിപ്പിക്കുകയും ചെയ്തു. പോലീസ് ലാത്തിവീശി.
പാട്‌ന | പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ആവശ്യത്തിന് ട്രെയിന്‍ സൗകര്യം ലഭിക്കാത്തതിനെ ചൊല്ലി ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ സംഘര്‍ഷം. അക്രമം നടത്തിയ വിദ്യാര്‍ഥികളെയും മറ്റ് യാത്രക്കാരെയും പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സ്റ്റേഷന്‍ പരിസരത്ത് സുരക്ഷാസേനയെ നിയോഗിച്ചിട്ടുണ്ട്.
വിവിധ പരീക്ഷകള്‍ എഴുതാനായി ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളാണ് അക്രമം നടത്തിയത്. റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന ഇതര യാത്രക്കാരും ഇവരുടെ കൂടെ ചേരുകയായിരുന്നു. ട്രെയിനുകള്‍ തടഞ്ഞ ആള്‍ക്കൂട്ടം സ്റ്റേഷന്‍ പരിസരത്ത് കല്ലേറ് നടത്തുകയും പൊതുമുതലുകള്‍ നശിപ്പിക്കുകയും ചെയ്തു.
സ്റ്റേഷനിലുള്ളിലെ റെസ്റ്റ്‌റൂമുകളുടെ ഗ്ലാസുകള്‍ അക്രമത്തില്‍ തകര്‍ന്നു. തുടര്‍ന്നാണ് പോലീസ് ലാത്തിവീശിയത്.
#WATCH | Patna: Heavy police force is deployed at the Patliputra Railway Station after a stone-pelting incident erupts at the railway station premises. pic.twitter.com/6cCrO5z6MB
— ANI (@ANI) June 14, 2026







