International
ഹോര്‍മുസ് വീണ്ടും അടച്ച് ഇറാൻ
യു എസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് ഇറാന്റെ ഈ നടപടി
തെഹ്‌റാന്‍ | ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍. യു എസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് ഇറാന്റെ ഈ നടപടി. ഹോര്‍മുസ് വീണ്ടും തുറന്നത് ഇന്നലെ ആയിരുന്നു. ഇറാനിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകള്‍ക്കുള്ള നാവിക ഉപരോധം യു എസ് പിന്‍വലിക്കുന്നതുവരെ ഹോര്‍മുസ് അടഞ്ഞുകിടക്കുമെന്നും ഇറാന്‍ സൈന്യം അറിയിച്ചു. യു എസ് നാവിക ഉപരോധം തുടരുകയാണെങ്കിൽ ഹോര്‍മുസ് വീണ്ടും അടക്കുമെന്ന് നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ലബനാനും ഇസ്റാഈലും തമ്മിലുള്ള 10 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍ ഹോര്‍മുസ് തുറന്നത്.എന്നാല്‍ ഇറാന്റെ തുറമുഖങ്ങള്‍ക്ക് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിന്‍വലിക്കാന്‍ അമേരിക്ക തയാറായില്ല. ഇതോടെയാണ് ഹോര്‍മുസ് വീണ്ടും അടയ്ക്കാന്‍ ഇറാന്‍ തീരുമാനിച്ചത്.



