Connect with us

Ongoing News

ഹജ്ജ് 2026: നിയമം ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷ : സഊദി ആഭ്യന്തര മന്ത്രാലയം

അനധികൃതമായി ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അതിന് സൗകര്യമൊരുക്കി കൊടുക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

മക്ക| ഹജ്ജ് ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം. അനധികൃതമായി ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അതിന് സൗകര്യമൊരുക്കി കൊടുക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അനുമതിയില്ലാതെ ഹജ്ജ് നിര്‍വഹിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്ക് 20,000 സഊദി റിയാല്‍ പിഴ ചുമത്തും. ഹജ്ജ് അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കുന്ന വ്യക്തികള്‍ക്കും നിയന്ത്രിത കാലയളവില്‍ മക്കയിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്യുന്നവര്‍ക്കും 100,000 സഊദി റിയാല്‍ പിഴ ചുമത്തും.

ഹജ്ജ് ചട്ടങ്ങള്‍ ലംഘിക്കുന്നവിദേശികള്‍ക്ക് ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഉടനടി അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുകയും സഊദിയിലേക്ക് പ്രവേശിക്കുന്നതിന് പത്ത് വര്‍ഷത്തേക്ക് നിരോധനവും ഏര്‍പ്പെടുത്തുകയും ചെയ്യും. തീര്‍ത്ഥാടന കാലം മുഴുവന്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികളെന്നും മന്ത്രാലയം വ്യക്തമാക്കി.

Summary: The Saudi Ministry of Interior has implemented strict penalties for Hajj 2026 to ensure pilgrim safety. Violators without permits face SAR 10,000 fines and deportation, while those aiding them face up to SAR 100,000 fines and jail time. These measures are effective from April 18, 2026, to maintain order at the holy sites.