Kerala
ലോൺ ആപ് ഭീഷണി: വടകരയിൽ 25കാരനെ കാണാനില്ല
കഴിഞ്ഞ ദിവസം ബാങ്കിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് യുവാവ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.
കോഴിക്കോട്| കോഴിക്കോട് വടകരയില്‍ യുവാവിനെ കാണാതായതായി പരാതി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25)യാണ് ഈമാസം 13 മുതല്‍ കാണാതായത്. വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപ വായ്പ എടുത്തിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നും കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസം ബാങ്കിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് യുവാവ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് ഇതുവരെ തിരിച്ചെത്തിയില്ല.
വിഷ്ണുവിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത രീതിയില്‍ ബന്ധുകള്‍ക്കടക്കം പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ കുടുംബം വടകര പോലീസില്‍ പരാതി നല്‍കി. വിഷണുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
---- facebook comment plugin here -----




