Connect with us

International

ഹോര്‍മുസ് കടലിടുക്കിൽ ഇന്ത്യൻ ടാങ്കറിന് നേരെ വെടിവെപ്പ്: കപ്പലും ജീവനക്കാരും സുരക്ഷിതർ

സന്‍മാര്‍ ഹെറാള്‍ഡ് എന്ന കപ്പലും ആക്രമണ സമയത്ത് ഹോര്‍മുസില്‍ ഉണ്ടായിരുന്നു.

Published

|

Last Updated

ടെഹ്റാൻ | ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ ടാങ്കറിന് നേരെ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. ജഗ് അര്‍ണവ് എന്ന കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്. എന്നാല്‍, ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പലിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇറാഖില്‍ നിന്നുള്ള 20 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന ഇന്ത്യന്‍ ടാങ്കറിന് നേരെയാണ് ഇറാന്‍ നാവികസേന വെടിയുതിര്‍ത്തത്. സന്‍മാര്‍ ഹെറാള്‍ഡ് എന്ന കപ്പലും ആക്രമണ സമയത്ത് ഹോര്‍മുസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ കപ്പലിന് നേരെ ആക്രമണം ഉണ്ടായില്ല. ആക്രമണത്തെത്തുടര്‍ന്ന് രണ്ട് കപ്പലുകളും യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഹോര്‍മുസ് കടലിടുക്കിലെ സ്വതന്ത്രവും തടസ്സമില്ലാത്തതുമായ കപ്പല്‍ ഗതാഗതത്തിന് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Latest