Connect with us

Kerala

കോഴിക്കോട് സ്വദേശി ദുബൈയില്‍ കുത്തേറ്റ് മരിച്ചു

ജസീല്‍ താമസിക്കുന്ന മുറിയിലെ സുഹൃത്തുക്കളുടെ വാക്കുതര്‍ക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തില്‍നിന്ന് കുത്തേറ്റാണ് മരണം.

Published

|

Last Updated

കോഴിക്കോട്  | മലയാളി യുവാവ് ദുബൈയില്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശി നജാത്ത് മന്‍സിലില്‍ ജസീല്‍ ആണ് കൊല്ലപ്പെട്ടത്. 32 വയസായിരുന്നു. ജസീല്‍ താമസിക്കുന്ന മുറിയിലെ സുഹൃത്തുക്കളുടെ വാക്കുതര്‍ക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തില്‍നിന്ന് കുത്തേറ്റാണ് മരണം.

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു

മൃതദേഹം ദുബായിലെ അല്‍ റാഷിദിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജസീല്‍ മൂന്ന് വര്‍ഷമായി പ്രവാസിയാണ്.