Eranakulam
എറണാകുളത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്
സംഭവത്തിൽ ആർക്കും പരുക്കില്ല; കല്ല് സീറ്റിൽ പതിച്ചു
കൊച്ചി| കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസ്സിന് നേരെ കല്ലേറ്. ഇടപ്പള്ളി പാലം കഴിഞ്ഞ ശേഷമാണ് കല്ലേറുണ്ടായതെന്ന് യാത്രക്കാർ പറഞ്ഞു. ‘
ചില കമ്പാർട്ടുമെന്റുകളിൽ കല്ലുകളെത്തിയിരുന്നെന്നും യാത്രക്കാർ പറഞ്ഞു.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ട്രെയിന്‍ കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്. രാത്രി 8.50ന് എത്തിയപ്പോഴാണ് കല്ല് കമ്പാര്‍ട്ട്‌മെന്റിലെ സീറ്റില്‍ വന്നു പതിച്ചത്.
സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ട്രെയിനിലെ യാത്രികയായിരുന്ന സ്ത്രി കല്ലിന്റെ ഫോട്ടോ സഹിതം ആര്‍ പി എഫിനും സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







