Connect with us

Business

ഓഹരി സൂചികകള്‍ റേക്കോര്‍ഡിലെത്തി; സെന്‍സെക്സ് 74,000 കടന്നു

സെക്ടറല്‍ സൂചികകളില്‍ ബേങ്ക് നിഫ്റ്റിയാണ് നേട്ടത്തില്‍ മുന്നിലെത്തിയത്.

Published

|

Last Updated

മുംബൈ| ഓഹരി വിപണിയില്‍ കുതിപ്പ്. ഓഹരി സൂചികകള്‍ റേക്കോര്‍ഡിലെത്തി. സെന്‍സെക്സ് 74,000വും നിഫ്റ്റി 22,400ഉം പിന്നിട്ടു. സെക്ടറല്‍ സൂചികകളില്‍ ബേങ്ക് നിഫ്റ്റിയാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. കൊട്ടക് മഹീന്ദ്ര ബേങ്ക്, ആക്സിസ് ബേങ്ക്, ബേങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബേങ്ക്, ഐസിഐസിഐ ബേങ്ക് തുടങ്ങിയവയും നേട്ടത്തിലാണുള്ളത്.

ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവയും നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികളാണ്. ഫാര്‍മ, ഐടി സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്

അതേസമയം, മിഡ ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നഷ്ടത്തിലാണ്. രണ്ട് ശതമാനത്തോളം നഷ്ടമാണ് സ്മോള്‍ ക്യാപ് സൂചികയിലുള്ളത്. അദാനി എന്റര്‍പ്രൈസസ്, അള്‍ട്രടെക് സിമെന്റ്, എന്‍ടിപിസി, ഒഎന്‍ജിസി, ബിപിസിഎല്‍ എന്നീ ഓഹരികള്‍ക്കും നഷ്ടമാണുള്ളത്.

 

 

 

Latest