Connect with us

Editorial

പശ്ചിമ ബംഗാളില്‍ സ്റ്റീല്‍ ഫാക്ടറി തുടങ്ങും: സൗരവ് ഗാംഗുലി

അഞ്ച് മുതല്‍ ആറ് മാസത്തിനുള്ളില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| വ്യവസായ മേഖലയിലും കഴിവ് തെളിയിക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. പശ്ചിമ ബംഗാളില്‍ സ്റ്റീല്‍ ഫാക്ടറി സ്ഥാപിക്കുമെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. അഞ്ച് മുതല്‍ ആറ് മാസത്തിനുള്ളില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. പശ്ചിമ മേദിനിപൂരിലെ ഷല്‍ബാനിയിലാണ് അദ്ദേഹം ഫാക്ടറി ആരംഭിക്കുന്നത്. ഫാക്ടറിക്കായി ബംഗാള്‍ സര്‍ക്കാര്‍ ജിന്‍ഡാലിന്റെ ഷല്‍ബാനിയിലെ ഭൂമി നല്‍കും.

2500 കോടിയാണ് ഫാക്ടറിയ്ക്ക് നിക്ഷേപം പ്രതീക്ഷിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ ആറായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി സ്‌പെയിനിലും ദുബായിലും സന്ദര്‍ശനത്തിനെത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിനിധി സംഘത്തില്‍ ഗാംഗുലിയുമുണ്ട്.

 

 

 

---- facebook comment plugin here -----

Latest