Kerala
എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 ലേക്ക് നീട്ടി
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ഒമ്പതിന് നടക്കുന്നതിനാലാണ് തീയതിയില്‍ മാറ്റം വരുത്തിയത്.
തിരുവനന്തപുരം എസ് എസ് എല്‍ സി പരീക്ഷാ മൂല്യനിര്‍ണയ തീയതികള്‍ പുനഃക്രമീകരിച്ചു. പുതിയ ഉത്തരവു പ്രകാരം ഏപ്രില്‍ 16 മുതലാണ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ ആരംഭിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ഒമ്പതിന് നടക്കുന്നതിനാലാണ് തീയതിയില്‍ മാറ്റം വരുത്തിയത്.
ഏപ്രില്‍ ആറ് മുതല്‍ 25 വരെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പുതുക്കിയ കലണ്ടര്‍ പ്രകാരം മൂന്ന് ഘട്ടമായാണ് മൂല്യനിര്‍ണയം. ആദ്യഘട്ടം ഏപ്രില്‍ 16 മുതല്‍ 18 വരെയും രണ്ടാംഘട്ടം ഏപ്രില്‍ 20 മുതല്‍ 25 വരെയും മൂന്നാം ഘട്ടം ഏപ്രില്‍ 27 മുതല്‍ മേയ് രണ്ട് വരെയുമാണ്. മെയ് രണ്ടാം വാരത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കും.
---- facebook comment plugin here -----




