ssf rally
എസ് എസ് എഫ് കാസർകോട് ജില്ലാ റാലി ശനിയാഴ്ച ചെറുവത്തൂരിൽ
ഗോൾഡൻ ഫിഫ്റ്റിയുടെ കേഡർ അംഗങ്ങളായ ആയിരത്തോളം പ്രവർത്തകർ റാലിയിൽ അണി നിരക്കും.

ചെറുവത്തൂർ | ‘നാം ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ അടുത്ത വർഷം കണ്ണൂർ വേദിയാകുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി ശനിയാഴ്ച വൈകുന്നേരം ചെറുവത്തൂരിൽ ജില്ലാ റാലി നടക്കും. ഗോൾഡൻ ഫിഫ്റ്റിയുടെ കേഡർ അംഗങ്ങളായ ആയിരത്തോളം പ്രവർത്തകർ റാലിയിൽ അണി നിരക്കും. നഗരം ചുറ്റി ചെറുവത്തൂർ ടൗണിൽ റാലി സമാപിക്കും. ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പൊതു സമ്മേളനത്തിൽ സി കെ റാശിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. പുതിയ ഭാരവാഹികളെ സമ്മേളനത്തിൽ പ്രഖ്യാപിക്കും.
ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി, സയ്യിദ് മുനീറുൽ അഹ്ദൽ, സുലൈമാൻ കരിവെള്ളൂർ, ബശീർ പുളിക്കൂർ, സി എൻ ജാഫർ സ്വാദിഖ്, മൂസ സഖാഫി കളത്തൂർ, സ്വാദിഖ് ആവള, ഡോ.സ്വലാഹുദ്ദീൻ അയ്യൂബി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി, വൈ എം അബ്ദുർറഹ്മാൻ അഹ്സനി സംബന്ധിക്കും.
പരിപാടിയുടെ ഭാഗമായ സമര ശിൽപ്പത്തിന് സാഹിത്യോത്സവ് പ്രതിഭകൾ നേതൃത്വം നൽകും. അബ്ദുർറഹ്മാൻ സഖാഫി പൂത്തപ്പലം, ഉമറുൽ ഫാറൂഖ് പൊസോട്ട്, കരീം ജൗഹരി, തസ്ലീം കുന്നിൽ, മജീദ് ഫാളിലി കുണ്ടാർ വാർത്താ സമ്മേളത്തിൽ സംബന്ധിച്ചു.