Kerala
വിറാസില്‍ എസ് എസ് എഫ് 53ാം സ്ഥാപക ദിനമാഘോഷിച്ചു
സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി

നോളജ് സിറ്റി | ‘സെലിബ്രേറ്റിംഗ് ഹ്യുമാനിറ്റി, ശരികളുടെ ആഘോഷം’ എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് എസ് എഫ് 53ാം സ്ഥാപക ദിനത്തോടാനുബന്ധിച്ച് മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സയന്‍സില്‍ (വിറാസ്) പാതാക ഉയര്‍ത്തലും സന്ദേശ പ്രഭാഷണവും നടന്നു. സ്റ്റുഡന്റ് യൂണിയന്‍ രിവാക്കിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മര്‍കസ് ഡയറക്ടര്‍ ജനറലും മുന്‍ എസ് എസ് എഫ് സംസ്ഥാന സാരഥിയുമായ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി.
ആത്മീയ ചൈതന്യം കൈവിടാതെ രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ ഓരോ വിദ്യാര്‍ഥിയും ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിറാസ് അക്കാദമിക് ഡയറക്ടര്‍ മുഹ്യുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ്‌സ് ടോക്കിന് അല്‍വാരിസ് അഹ്മദ് സഫ്വാന്‍ കൊല്ലം, അല്‍വാരിസ് മുഹമ്മദ് രിള എന്നിവര്‍ നേതൃത്വം നല്‍കി.
വിദ്യാര്‍ഥികള്‍ക്കിടയില്‍ മധുരം വിതരണം ചെയ്തു. ചടങ്ങില്‍ സി എസ് മുഹമ്മദ് ഫൈസി, സഹല്‍ ശാമില്‍ ഇര്‍ഫാനി, ജമാലുദ്ദീന്‍ അഹ്‌സനി മഞ്ഞപ്പറ്റ, സുഹൈല്‍ സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
---- facebook comment plugin here -----