National
ശ്രീനഗറിൽ വ്യാഴാഴ്ച രേഖപ്പെടുത്തിയത് 57 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില
മെയ് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ താപനിലയാണിത്.

ശ്രീനഗര്‍ | ശ്രീനഗറില്‍ ഇന്നലെ രേഖപ്പെടുത്തിയത് ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില.34.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
മെയ് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ താപനിലയാണിത്. അനന്ത്‌നാഗ് ജില്ലയിലെ കൊക്കർനാഗിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച രേഖപ്പെടുത്തിയ പരമാവധി താപനില ഈ സീസണിലെ ശരാശരിയേക്കാള്‍ ഒമ്പത് ഡിഗ്രി കൂടുതലാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
---- facebook comment plugin here -----