Connect with us

Kerala

കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എം മുരളി അന്തരിച്ചു

ഇതുപത് വര്‍ഷം മാവേലിക്കര എംഎല്‍എ ആയിരുന്നു

Published

|

Last Updated

തിരുവനന്തപുരം|കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എം മുരളി അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 20 വര്‍ഷം മാവേലിക്കര എംഎല്‍എ ആയിരുന്നു. കെഎസ്‌യുവിലൂടെയായിരുന്നു എം മുരളി രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് എത്തിയത്. പതിവ് ചെക്കപ്പിനായി ഇന്നലെ വൈകുന്നേരം ആശുപത്രിയിലേക്ക് പോയതായിരുന്നു. അവിടെ വെച്ച് രോഗം കടുക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

എം ജി സര്‍വശാലയുടെ ആദ്യ സെനറ്റ് അംഗവും കെ എസ്ഇബിയുടെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗവുമായിരുന്നു. കേരള സംസ്ഥാന ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ബോര്‍ഡ് ഡയറക്ടറായും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

 

Latest