Connect with us

Organisation

സ്‌പോര്‍ട്ടിവ് 24: ദോഹ സോണ്‍ ജേതാക്കള്‍

അസീസിയ സോണ്‍ രണ്ടാം സ്ഥാനവും, എയര്‍പോര്‍ട്ട് നോര്‍ത്ത് സോണുണ്‍ മൂന്നാം സ്ഥാനവും നേടി.

Published

|

Last Updated

ദോഹ | ഖത്വര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്‌പോര്‍ട്ടിവ് ’24-ല്‍ ദോഹ സോണ്‍ ഓവറോള്‍ ചാമ്പ്യന്മാരായി.

യൂണിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളില്‍ ഒരു മാസമായി നടന്നു വന്ന സ്‌പോര്‍ട്ടിവില്‍ ഫിറ്റ്‌നസ് സെഷനുകളും വ്യത്യസ്ത കായിക മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു. ദോഹ, അസീസിയ്യ, എയര്‍പോര്‍ട്ട്, നോര്‍ത്ത് എന്നീ നാലു സോണുകള്‍ തമ്മില്‍ സ്പ്രിന്റ്, റിലേ, ഫുട്ബാള്‍ തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറി. അസീസിയ സോണ്‍ രണ്ടാം സ്ഥാനവും, എയര്‍പോര്‍ട്ട് നോര്‍ത്ത് സോണുണ്‍ മൂന്നാം സ്ഥാനവും നേടി.

അബൂ ഹമൂര്‍ ഇറാനിയന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്‌പോര്‍ട്ടിവ് 24 ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ ഉദ്ഘാടനം ചെയ്തു. ഫിറ്റ്‌നസ് സെഷന്‍ നസീഹ് കുരിക്കളകത്ത് നേതൃത്വം നല്‍കി.

ആര്‍ എസ് സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഹബീബ് മാട്ടൂല്‍, എക്‌സിക്യൂട്ടീവ് സെക്രട്ടറി മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, ഷംസുദ്ദീന്‍ സഖാഫി തെയ്യാല, ശഫീഖ് കണ്ണപുരം, സുഹൈല്‍ ഉമര്‍ തൃശൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍ ശകീറലി ബുഖാരി, ജനറല്‍ സെക്രട്ടറി ഉബൈദ് വയനാട്, എക്‌സിക്യൂട്ടീവ് സെക്രട്ടറി നംശാദ് പനമ്പാട് വിജയികളെ അനുമോദിച്ചു. അബ്ദുറഹ്മാന്‍ എരോള്‍ സ്വാഗതവും ശരീഫ് മൂടാടി നന്ദിയും പറഞ്ഞു.