Connect with us

Business

സ്‌പൈസ്‌ ജെറ്റ്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽൽ; ഓഹരികൾ 6 ശതമാനത്തിലധികം ഇടിഞ്ഞു

സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ അഭാവവും മൂലം ദിവസങ്ങളായി കമ്പനിയുടെ പല സര്‍വീസുകളും താളംതെറ്റിയിരുന്നു

Published

|

Last Updated

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഇന്ത്യൻ എയർലൈൻ കമ്പനിയായ സ്‌പൈസ്‌ജെറ്റിനെ കൂടുതൽ പ്രതിരോതത്തിലാക്കി ഓഹരിയിലും വൻ ഇടിവ്‌. വെള്ളിയാഴ്‌ച 6 ശതമാനമാണ്‌ കമ്പനിയുടെ ഓഹരി ഇടിഞ്ഞത്‌. എയര്‍പോര്‍ട്ട് ഫീസില്‍ വലിയ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്‌പൈസ് ജെറ്റിനു മേലുള്ള നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഈ വാർത്ത പുറത്തുവന്നതിനുപിന്നാലെയാണ്‌ ഓഹരിയും ഇടിഞ്ഞത്‌. സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ അഭാവവും മൂലം ദിവസങ്ങളായി കമ്പനിയുടെ പല സര്‍വീസുകളും താളംതെറ്റിയിരുന്നു. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്നുള്ള സ്‌പൈസ്‌ജെറ്റ് വിമാനങ്ങള്‍ക്ക് യാത്രക്കാരെ കയറ്റാന്‍ സാധിക്കാതെ മടങ്ങേണ്ടി വന്നിരുന്നു.

Latest