Connect with us

Business

സ്‌പൈസ് ജെറ്റും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

കുടിശിക അടക്കാത്തതിനെ തുടര്‍ന്ന് വിദേശ കമ്പനി ദേശീയ കമ്പനി നിയമട്രിബ്യൂണലില്‍ സ്‌പൈസ് ജെറ്റിനെതിരെ പാപ്പര്‍ ഹരജി ഫയല്‍ ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യന്‍ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. കുടിശിക അടക്കാത്തതിനെ തുടര്‍ന്ന് വിദേശ കമ്പനി ദേശീയ കമ്പനി നിയമട്രിബ്യൂണലില്‍ സ്‌പൈസ് ജെറ്റിനെതിരെ പാപ്പര്‍ ഹരജി ഫയല്‍ ചെയ്തു. ഏപ്രില്‍ 28നാണ് അയര്‍ലാന്‍ഡ് ആസ്ഥാനമായ എയര്‍കാസില്‍ പാപ്പര്‍ ഹരജി ഫയല്‍ ചെയ്തത്. ഇതേ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിമാന കമ്പനിയാണ് ഗോ ഫസ്റ്റ്.

നിയമട്രിബ്യൂണല്‍ ഹരജി മെയ് 17ന് പരിഗണിക്കും. എയര്‍കാസിലുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണെന്ന് സ്‌പൈസ് ജെറ്റ് പ്രതികരിച്ചു. അതേസമയം, സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് സ്‌പൈസ് ജെറ്റ് എന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ പണം സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ, യൂണിയന്‍ ബേങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ മാനേജര്‍മാരുമായി സ്‌പൈസ് ജെറ്റ് ചര്‍ച്ച നടത്തുന്നതായും വിവരമുണ്ട്.

 

 

 

Latest