Connect with us

Kerala

പൊമ്പിളൈ ഒരുമൈയെ ആക്ഷേപിച്ച് പ്രസംഗം; എം എം മണിക്കെതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പരമോന്നത കോടതിയുടെ അധിക്ഷേപ പരാമര്‍ശം പരിഗണിക്കുന്ന ബഞ്ച് മുമ്പാകെയാണ് കേസ് വരിക.

Published

|

Last Updated

ന്യൂഡല്‍ഹി | പൊമ്പിളൈ ഒരുമൈയെ ആക്ഷേപിച്ച് പ്രസംഗിച്ചതില്‍ മുന്‍ മന്ത്രി എം എം മണിക്കെതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പരമോന്നത കോടതിയുടെ അധിക്ഷേപ പരാമര്‍ശം പരിഗണിക്കുന്ന ബഞ്ച് മുമ്പാകെയാണ് കേസ് വരിക. അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മണിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍.

പൊമ്പിളൈ ഒരുമൈയുടെ സമര കാലത്ത് കാട്ടില്‍ കുടിയും മറ്റുമായിരുന്നുവെന്നാണ് മണി പറഞ്ഞത്. മൂന്നാര്‍ മുന്‍ ദൗത്യ സംഘത്തിലെ സുരേഷ് കുമാര്‍ കള്ളുകുടിയനാണെന്നും ആക്ഷേപിച്ചു. മാധ്യമ പ്രവര്‍ത്തകരും സംഘത്തിനൊപ്പമുണ്ടായിരുന്നുവെന്ന മണിയുടെ പരാമര്‍ശവും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

മണിയുടെ പ്രസ്താവനക്കെതിരെ പൊമ്പിളൈ ഒരുമൈ നേതാക്കള്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. മണി കാലില്‍ വീണ് മാപ്പ് പറയണമെന്നും മന്ത്രിസ്ഥാനം രാജിവെക്കണമെന്നും പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് എം എം മണി ഖേദം പ്രകടിപ്പിച്ചു. താന്‍ പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു മണിയുടെ പ്രതികരണം. മണിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ മന്ത്രിമാരും രംഗത്തെത്തിയിരുന്നു.

---- facebook comment plugin here -----

Latest