Connect with us

Kerala

സോളാര്‍ തട്ടിപ്പ്: ബിജു രാധാകൃഷ്ണനെതിരായ കേസില്‍ ഇന്ന് കോടതി വിധി പറഞ്ഞേക്കും

കേസില്‍ രണ്ടാം പ്രതിയായ സരിത എസ് നായര്‍ക്ക് ആറ് വര്‍ഷം കഠിന തടവും നാല്‍പ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

Published

|

Last Updated

കോഴിക്കോട്  | ബിജു രാധാകൃഷ്ണന്‍ പ്രതിയായ കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പുകേസില്‍ കോടതി ഇന്ന് വിധി പറഞ്ഞേക്കും. ചില വാദങ്ങള്‍ കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ബിജു രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഈ ഹരജി അംഗീകരിച്ച ഹൈക്കോടതി താല്‍ക്കാലിക സ്റ്റേയും അനുവദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറയുന്നത് മാറ്റിവച്ചത്.

കേസില്‍ രണ്ടാം പ്രതിയായ സരിത എസ് നായര്‍ക്ക് ആറ് വര്‍ഷം കഠിന തടവും നാല്‍പ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. വിധി ദിനത്തില്‍ കൊവിഡ് ബാധിച്ചതിനെതുടര്‍ന്ന് ബിജു രാധാകൃഷ്ണന് കോടതിയില്‍ ഹാജാരാകാന്‍ കഴിഞ്ഞിരുന്നില്ല.

വീട്ടിലും ഓഫിസിലും സോളര്‍ പാനല്‍ സ്ഥാപിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദില്‍ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയെന്നാണ് കേസ്.

 

Latest